പത്തനംതിട്ട ജില്ലയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവന്നെ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്

പത്തനംതിട്ട ജില്ലയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവന്നെ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. 2023ല്‍ 26 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍, ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഇതോടെ ജില്ലയിലെ ആക്ടിവ് കേസുകളുടെ എണ്ണം 57 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി രോഗികളുള്ളത് എറണാകുളം ജില്ലയിലാണെന്നാണ് കണക്ക്. ജില്ലയില്‍ 237 ആക്ടീവ് കേസുകളുണ്ട്. ലൈംഗിക തൊഴിലാളികളിലും ട്രാന്‍സ്‌ജെന്‍േഡേഴ്‌സുകളിലും പുറമേ, സിറിഞ്ചുകളിലൂടെ ലഹരി ഉപയോഗിക്കുന്നവരിലുമാണ് രോഗം കൂടുലായി കണ്ടെത്തിയിട്ടുള്ളത്. യുവാക്കള്‍ക്കിടയിലും പോസിറ്റീവ് കേസുകള്‍ കൂടുന്നതായും ബോധവത്കരണത്തിലൂടെ മാത്രമേ കേസുകളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ സാധിക്കൂവെന്നും ഡി.എം.ഒ ഡോ. എല്‍ അനിതാകുമാരിരെ ഉദ്ദരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.