സെര്‍വിക്കല്‍ ക്യാന്‍സര്‍ പരിശോധനയ്ക്കായി സ്ത്രീകള്‍ക്ക് സ്വയം സാംപിള്‍ ശേഖരിക്കാനുള്ള ടെസ്റ്റിങ് കിറ്റുകള്‍ തയ്യാറാക്കണമെന്നു നിര്‍ദ്ദേശം

ഗര്‍ഭാശയമുഖ ക്യാന്‍സര്‍ അധവാ സെര്‍വിക്കല്‍ ക്യാന്‍സര്‍ പരിശോധനയ്ക്കായി സ്ത്രീകള്‍ക്ക് സ്വയം സാംപിള്‍ ശേഖരിക്കാനുള്ള ടെസ്റ്റിങ് കിറ്റുകള്‍ തയ്യാറാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. ഇതുവഴി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ രോഗപ്രതിരോധ ദൗത്ത്യത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. കൃത്യസമയത്ത് രോഗനിര്‍ണയം സാധിക്കാതെവരുന്നതും ചികിത്സ വൈകുന്നതുമാണ് രോഗബാധിതരുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്ന് ഡബ്‌ള്യു.എച്ച്.ഒ ചൂണ്ടിക്കാണിക്കുന്നു