കാന്താരി മുളകിന്റെ ഗുണങ്ങൾ എന്തോക്കെയെന്നു നിങ്ങൾക്കറിയാമോ? ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ് കാന്താരി

കറികളിലും അച്ചാറുകളിലും എരിവിനായി ചേർക്കുന്ന കാന്താരി മുളകിന്റെ ഗുണങ്ങൾ എന്തോക്കെയെന്നു നിങ്ങൾക്കറിയാമോ? ഭക്ഷണത്തിൽ എരിവ് കൂട്ടാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ് കാന്താരി. ​കൊളസ്‌ട്രോൾ കുറയ്ക്കാൻ പറഞ്ഞ് കേൾക്കുന്ന നാടൻ പ്രയോഗമാണ് കാന്താരി മുളക്. ബിഡ് ഐ ചിലി എന്ന പേരിൽ അറിയപ്പെടുന്ന ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള നാടൻ പ്രയോഗങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇത് ഗുണകരമാണോ എന്ന സംശയം പലർക്കമുണ്ടാകും. എന്നാൽ ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും ബിപി നിയന്ത്രണത്തിനും നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. കാന്താരി മുളകിൽ ആന്റിഓക്‌സിഡന്റുകളും വൈറ്റമിൻ എ, ബി, സി, ഇ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. കാന്താരിയിലെ എരിവ് നൽകുന്ന കാപ്‌സെയിൻ തലച്ചോറിലെ ഹൈപ്പോതലാമസിനെ ഉത്തേജിപ്പിച്ച് ശരീരതാപനില കുറയുന്നു. മുളക് ഉൽപാദിപ്പിക്കുന്ന ചൂട് വേദനസംഹാരിയായും പ്രവർത്തിക്കുന്നു. ജീവകം സിയും ബീറ്റാ കരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്റെയും ചർമത്തിന്റെയും ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാന്തരി മുളകിലെ കാപ്‌സൈസിന് ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ്. വേദനാസംഹാരി കൂടിയായ capsaicin നു ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും കഴിയും. ചീത്ത കൊളസ്ട്രോൾ ആയ എൽ.ഡി.എൽ ഉം ടി ജി യും എച്ച്.ഡി.എൽ ൽ വ്യത്യാസം വരുത്താത്തതെ കാന്താരി കുറയ്ക്കുന്നു. വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി മുളകിൽ കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്പറസ് എന്നിവയും നല്ലതോതിൽ അടങ്ങിയിട്ടുണ്ട്. ആന്റിഫംഗൽ, ആന്റ്‌മൈക്രോബിയൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ കാന്താരി ഇത്തരം രോഗബാധകൾ തടയാൻ ഉത്തമമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാനും ഇതേറെ നല്ലതാണ്. ഇതിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്നു. കൊളസ്‌ട്രോൾ ബിപി പ്രശ്‌നങ്ങൾ പ്രതിരോധിയ്ക്കുന്നതിനാൽ തന്നെ ഹൃദയാരോഗ്യത്തിനും ഇതേറെ ഗുണം നൽകും. പ്രമേഹം കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇൻസുലിൻ ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളകിനു സാധിക്കുമെന്നു പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പല്ലുവേദനയ്ക്കും രക്തസമ്മർദം കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും മിതമായ തോതിൽ കാന്താരി മുളക് ഉപയോഗിക്കാം. എന്നൽ അമിതമായ ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകൾക്കും കാരണമാകും. കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാ‌ന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം. കാന്താരി മുളക് വിനെഗറിൽ ഇട്ട് ഇത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിയ്ക്കാം. ഇത് നെല്ലിക്കയുമായി ചേർത്ത് തയ്യാറാക്കുന്ന നെല്ലിക്കാ കാന്താരി ജ്യൂസും ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. എന്നാൽ ഇത് കഴിയ്ക്കുമ്പോഴും ശ്രദ്ധ വേണം. കാന്താരി മുളക് നല്ല എരിവുള്ളതാണ്. അതിനാൽ തന്നെ വയറിന് പ്രശ്‌നങ്ങളുണ്ടാകും. കൂടാതെ ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കുഞ്ഞുങ്ങളും സ്ഥിരമായി കാന്താരി കഴിക്കുന്നത് നന്നല്ല. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഭക്ഷണ കാര്യങ്ങളിൽ മാറ്റം വരുത്തും മുൻപ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.