മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 85 ദിവസം പ്രായമായ കുട്ടി മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 85 ദിവസം പ്രായമായ കുട്ടി മരിച്ചു. പാലക്കാട് മുട്ടികുളങ്ങര എം.എസ്. മൻസിലിൽ മജു ഫഹദ്-ഹംന ദമ്പതികളുടെ 85 ദിവസം പ്രായമായ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ 6.15ഓടെയായിരുന്നു സംഭവം.രാവിലെ മുലപ്പാൽകൊടുത്ത് കുട്ടിയെ ഉറക്കികിടത്തിയിരുന്നു. കുറച്ചുകഴിഞ്ഞ് നോക്കിയപ്പോൾ കുട്ടി അനക്കമില്ലാതെ കിടക്കുന്നത് കണ്ട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇരട്ടകുട്ടികളിലെ ആൺകുട്ടിയാണ് മരിച്ചത്.