കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം ജര്‍മന്‍ വിനോദ സഞ്ചാരിക്ക് കാലിന് തെരുവുനായയുടെ കടിയേറ്റു

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം ജര്‍മന്‍ വിനോദ സഞ്ചാരിക്ക് കാലിന് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ച വൈകിട്ട് 4.20ഓടെ കോഴിക്കോടുനിന്നും കൊച്ചിയിലേയ്ക്ക് പോവുകയായിരുന്ന വിദേശ ടൂറിസ്റ്റ് സംഘത്തിലെ ആസ്ട്രിഡ് ഹ്യുക്കെലിന്റെ വലത് കാലിനാട് കടിയേറ്റത്. പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നതിന് ഇടയില്‍ നായയുടെ വാലില്‍ യുവതി അറിയാതെ ചവിട്ടുകയായിരുന്നു. യുവതിക്ക് റെയില്‍വേ വൈദ്യസഹായം ലഭ്യമാക്കി തുടര്‍ ചികിത്സയ്ക്ക് ഗവ. മെഡിക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്‌തെങ്കിലും സംഘം യാത്രതുടരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വിദേശസംഘം തൃശൂരില്‍ ഇറങ്ങിയതായും ഇവര്‍ ചികിത്സ തേടിയോ എന്നത് അറിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.