വയോജനപരിചരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതൽ ആരോഗ്യ പാക്കേജുകൾ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർക്കുന്നത് ദേശീയ ആരോഗ്യ അതോറിറ്റിയുടെ പരിഗണനയിൽ

വയോജനപരിചരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതൽ ആരോഗ്യ പാക്കേജുകൾ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർക്കുന്നത് ദേശീയ ആരോഗ്യ അതോറിറ്റിയുടെ പരിഗണനയിൽ. ജനറൽ മെഡിസിൻ, സർജറി, ഓങ്കോളജി, കാർഡിയോളജി എന്നിവയുൾപ്പെടെ 27 സ്പെഷ്യാലിറ്റികളിലായി 1949 പരിശോധനയും ചികിത്സയും ഉൾപ്പെടുന്ന സമഗ്രകവറേജാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഓരോവ്യക്തിക്കും ആയുഷ്മാൻ കാർഡും അഞ്ചുലക്ഷം രൂപവരെ സൗജന്യചികിത്സയും പദ്ധതിക്കുകീഴിൽ എംപാനൽചെയ്ത ആശുപത്രികളിൽനിന്ന്‌ ലഭ്യമാക്കുന്നതിനാണ് നീക്കം. സെപ്റ്റംബർ ഒന്നുവരെ രാജ്യത്ത് 12,696 സ്വകാര്യാശുപത്രികൾ ഉൾപ്പെടെ മൊത്തം 29,648 ആശുപത്രികളാണ് പദ്ധതിക്കുകീഴിൽ ഉള്ളത് . എഴുപതുകഴിഞ്ഞ എല്ലാവർക്കും വരുമാനംനോക്കാതെ അഞ്ചുലക്ഷം രൂപയുടെ സൗജന്യചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി കഴിഞ്ഞവർഷമാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11-നാണ് കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നപേരിൽ അംഗീകാരം നൽകിയത്