ഏറ്റവും മികച്ച ഭക്ഷണശീലം പിന്തുടരുന്ന രാജ്യം ഇന്ത്യയാണെന്ന് പഠന റിപ്പോർട്ട്.
2024ലെ Living Planet റിപ്പോർട്ടിലാണ് ജി-20 രാജ്യങ്ങളിലെ ഏറ്റവും സുസ്ഥിരമായ ഭക്ഷ്യ ഉപഭോഗ രീതി പിന്തുടരുന്ന രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തത്. Worldwide Fund for natureറാണ് റിപ്പോർട്ട് പുറത്തു വിട്ടത്. പരിസ്ഥിതിയുടെ സംരക്ഷണത്തിന് മേലുള്ള മനുഷ്യന്റെ സ്വാധീനത്തെ കുറിച്ചുള്ള പഠനമാണ് Living Planet റിപ്പോർട്ട്. ഇന്ത്യയെ മാതൃകയായി സ്വീകരിച്ചാൽ 2050-ഓടെ പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങളുടെ തീവ്രതയിൽ കുറവുണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഇന്തോനേഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് റിപ്പോർട്ടിൽ ഇന്ത്യയ്‌ക്ക് പിന്നിലായുള്ളത്. അർജന്റീന, ഓസ്‌ട്രേലിയ, യുഎസ് എന്നിവരാണ് അവസാന സ്ഥാനക്കാർ.