എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. സെപ്റ്റംബർ 8 വരെ 347 കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. അതിൽ 144 രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി . ഇതേ കാലയളവിൽ സംസ്ഥാനത്തൊട്ടാകെ 1930 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു., ഇതിൽ 657 എണ്ണവും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ സെപ്റ്റംബർ 8ന് 19 ‍‍ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യിതു. ഇതിൽ അഞ്ചെണ്ണം സ്ഥിരീകരിച്ചു. ഏഴാം തീയതി ഇത് യഥാക്രമം 42, 27 എന്നിങ്ങനെയായിരുന്നു. 4, 5, 6 തീയതികളിൽ 50ന് മുകളിലായിരുന്നു ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ പകുതിയോളം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഡെങ്കി പരത്തുന്ന കൊതുകുകൾ വേനൽക്കാലത്ത് മുട്ടയിടുകയും മഴക്കാലമെത്തിയതോടെ ഇവ വിരിഞ്ഞ് ഡെങ്കി പരത്തുന്ന കൊതുകുകളായി തന്നെ ജനിക്കുന്നതാണ് ഡെങ്കിപ്പനി വർധനയ്ക്ക് കാരണമെന്ന് വിദഗ്ധർ വ്യതമാക്കി. അതുകൊണ്ട് തന്നെ മുമ്പ് ഡെങ്കിപ്പനി ബാധയുണ്ടായ സ്ഥലങ്ങളിൽ വീണ്ടും ഇതുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.