ട്രിപ്പോളി: മണിക്കൂറുകൾ നീണ്ട പരിഭ്രാന്തികൾക്കൊടുവിൽ ലിബിയൻ വിമാനം റാഞ്ചിയവർ കീഴടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് രണ്ടു റാഞ്ചികളും കീഴടങ്ങിയത്. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. ഗദ്ദാഫി അനുകൂലികളാണ് വിമാന റാഞ്ചിയതെന്നാണ് വിവരം. റാഞ്ചികളുടെ ആവശ്യങ്ങൾ എന്തായിരുന്നെന്നതു സംബന്ധിച്ചും ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല.
മാൾട്ട അന്താരാഷ്ര്ട വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിലെ എല്ലാ യാത്രക്കാരെയും റാഞ്ചികൾ വിട്ടയച്ചരുന്നു. റാഞ്ചികൾ ആദ്യം സ്ത്രീകളേയും കുട്ടികളേയുമാണ് വിട്ടയച്ചത്. പിന്നീട് മുഴുവൻ പേരെയും വിട്ടയക്കുകയായിരുന്നു.
എയര്‍ബസ് എ-320 വിമാനമാണ് ഇവര്‍ റാഞ്ചിയത്.

















