തലച്ചോറിൻ്റെ സാധാരണ വളർച്ചയെക്കാൾ വേഗത്തിലുള്ള വളർച്ച ഓട്ടിസത്തിന് കാരണമാകുമെന്നു പഠന റിപ്പോർട്ട്

തലച്ചോറിൻ്റെ സാധാരണ വളർച്ചയെക്കാൾ വേഗത്തിലുള്ള വളർച്ച ഓട്ടിസത്തിന് കാരണമാകുമെന്നു പഠന റിപ്പോർട്ട്. ബെൽജിയത്തിലെ ഫ്ലെമിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ന്യൂറോൺ ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മസ്തിഷ്ക കോശങ്ങൾ അല്ലെങ്കിൽ ന്യൂറോണുകൾ പ്രത്യേകിച്ച് സെറിബ്രൽ കോർട്ടെക്സ് പൂർണ്ണമായ വളർച്ചയിലെത്താൻ വർഷങ്ങളെടുക്കാം. ഈ പ്രക്രിയയെ ‘നിയോട്ടെനി’ എന്ന് വിളിക്കുന്നു. ‘എസ്‌വൈഎൻജിഎപി1’ (SYNGAP1) എന്ന ജീൻ ആണ് ഈ ന്യൂറോണുകളുടെ ദീർഘകാല വികാസത്തിന് സഹായിക്കുന്നത്. ജീനിലെ മാറ്റങ്ങളോ മ്യൂട്ടേഷനുകളോ നീണ്ടുനിൽക്കുന്ന വികാസത്തെ തടസ്സപ്പെടുത്തുന്നതായി ഗവേഷകർ പഠനത്തിൽ കണ്ടെത്തി. ഇത് ചില തലച്ചോറിന്റെ ആരോ​ഗ്യത്തെയും ഓട്ടിസത്തിനും കാരണമാകുന്നതായി ​ഗവേഷകർ പറയുന്നു. പരിവർത്തനം നടത്തിയ എസ്‌വൈഎൻജിഎപി1 ജീനുകൾ എലികളിൽ പരീക്ഷിച്ചാണ് പഠനം നടത്തിയത്. ഓട്ടിസം എന്നത് രോഗമല്ല മറിച്ച് ഒരു അവസ്ഥയാണ്. കുട്ടികളുടെ ബുദ്ധി വികാസത്തെയും സാമൂഹിക വളർച്ചയും, ആശയ വിനിമയ കഴിവിനെയും സാരമായി ബാധിക്കുന്ന ഒരു ന്യൂറോ ഡവലപ്മെന്റ് ഡിസോഡർ ആണ് ഓട്ടിസം.