പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 10 വയസ്സിന് ശേഷം പെൺകുട്ടികളിൽ പ്രമേഹ സാധ്യത ഗണ്യമായി കുറയുന്നു. അതേസമയം ആൺകുട്ടികളിൽ രോഗ സാധ്യത കൂടുതലാണ് എന്ന് പഠനം പറയുന്നു. കൂടാതെ, ഒരൊറ്റ ഓട്ടോ ആൻ്റിബോഡി ഉള്ള ആൺകുട്ടികൾക്ക് ടി1ഡിയുടെ ഉയർന്ന അപകടസാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു. യുകെയിലെ എക്‌സെറ്റർ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. T1D ഉള്ള 2,35,765 പേരിലാണ് പഠനം നടത്തിയത്. പഠനത്തിൽ പുരുഷന്മാർക്ക് ഉയർന്ന ഓട്ടോആൻ്റിബോഡി അളവ് ഉണ്ടെന്ന് കണ്ടെത്തി. കൂടാതെ, പുരുഷന്മാർക്ക് ഒന്നിലധികം ഓട്ടോ ആൻ്റിബോഡികൾ പോസിറ്റീവായി പരീക്ഷിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്എന്നും കണ്ടെത്തി.