മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് മകളുമായി ഗായത്രി ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്. ഗായത്രിയെ പാവലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഗായത്രിയുടെ മകൾക്ക് പനിയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ രാവിലെ യൂറിൻ പരിശോധിക്കാൻ ആവശ്യപ്പെട്ടു. അതിനിടെ തറയിൽ യൂറിൻ വീണു. അത് തുടക്കാൻ ചൂലെടുക്കാൻ പോയ സമയത്താണ് ഗായത്രിയുടെ കയ്യിൽ പാമ്പ് കടിച്ചത്. ഗായത്രിയുടെ ആരോഗ്യനില ആശുപത്രി അധികൃതർ വ്യക്തമാക്കി.