ഡ്രൈവിംഗ് സമയത്ത് പേഴ്സ് അഥവാ വാലറ്റ് പിൻ പോക്കറ്റിൽ വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മോട്ടോർ വാഹന വകുപ്പ്

ഡ്രൈവിംഗ് സമയത്ത് പേഴ്സ് അഥവാ വാലറ്റ് പിൻ പോക്കറ്റിൽ വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. നിവർന്നു ഇരിക്കുന്നതിനുപകരം നിങ്ങൾ യഥാർത്ഥത്തിൽ ഒരുവശം ചരിഞ്ഞാണ് ഈ സമയം ഇരിക്കുന്നത് എന്നും, ഇത് നടുവേദനയ്ക്കും, കാലുകൾക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുമെന്നും mvd മുന്നറിയിപ്പിൽ പറയുന്നു. ദീർഘനേരം വാലറ്റിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ട് പിന്നിലുള്ള സിയാറ്റിക് നാഡിയെ കംപ്രഷനിലേക്ക് നയിക്കുന്നു. തുടർന്ന് സയാറ്റിക്ക/പിരിഫോർമിസ് സിൻഡ്രോംലേക്ക് നയിക്കും. അതിനാൽ തന്നെ പിൻ പോക്കറ്റിൽ വാലറ്റ് സൂക്ഷിക്കുന്ന ശീലം മാറ്റണമെന്ന് എംവിഡി നിർദേശിക്കുന്നു.