ഉദ്ധാരണക്കുറവ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്

ഉദ്ധാരണക്കുറവ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്. വയാഗ്രയും സമാനമായ മരുന്നുകളും നിർദ്ദേശിക്കപ്പെട്ട പുരുഷന്മാർക്ക് അത്തരം മരുന്നൊന്നും കഴിക്കാത്തവരേക്കാൾ പിന്നീട് ജീവിതത്തിൽ അൽഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറവാണെന്ന് ​പഠനം പറയുന്നു. ന്യൂറോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഉദ്ധാരണക്കുറവ് പ്രശ്നമുള്ള രണ്ടു ലക്ഷത്തി അറുപത്തിനായിരത്തിൽ അധികം പുരുഷന്മാരുടെ മെഡിക്കൽ റെക്കോർഡുകൾ അഞ്ചു വർഷം വിശകലനം ചെയ്താണ് പഠനം നടത്തിയത്.