കേന്ദ്ര വാർത്താ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികളായി; സാജ് കുര്യൻ പ്രസിഡന്റ്, കെ കെ ശ്രീജിത് ജനറൽ സെക്രട്ടറി കെ. ബിജുനു ട്രഷറർ
കേന്ദ്ര വാർത്താ വിനിമയ മന്ത്രായത്തിൻ്റെ അംഗീകാരമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ മീഡിയ കൂട്ടയ്മയായ കോൺഫിഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യയുടെ (കോം ഇന്ത്യ) പ്രസിഡൻ്റായി സാജ് കുര്യനെയും (സൗത്ത് ലൈവ്). ജനറൽ സെക്രട്ടറിയായി കെ.കെ ശ്രീജിത്ത് (ട്രൂവിഷൻ ന്യൂസ്) ട്രഷററായി ബിജുനുവിനെയും (കേരള ഓൺലൈൻ) തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ; വൈസ് പ്രസിഡൻ്റ് കുഞ്ഞിക്കണ്ണൻ മുട്ടത്ത് (കാസർകോട് വാർത്ത), ജോ. സെക്രട്ടറി കെ.ആർ.രതീഷ് (ഗ്രാമജ്യോതി)
എക്സിക്യൂട്ടീവ് അംഗങ്ങളായി; ഷാജൻ സ്കറിയാ (മറുനാടൻ മലയാളി), വിൻസെന്റ് നെല്ലിക്കുന്നേൽ (സത്യം ഓൺലൈൻ), സോയിമോൻ മാത്യു (മലയാളി വാർത്ത), അബ്ദുൽ മുജീബ് (കെ.വാർത്ത), അജയ് മുത്താന (വൈഗ ന്യൂസ്), ഷാജു (എക്സ്പ്രസ് കേരള), അൽ അമീൻ (ഇ വാർത്ത) എന്നിവരെയും തെരഞ്ഞെടുത്തു.
കൊച്ചി ഐ.എം.എ ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തത്. പുതുതായി കോം ഇന്ത്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ന്യൂസ് പോർട്ടലുകൾക്ക് admin@comindia.org, 4comindia@gmail.com എന്ന വിലാസത്തിൽ അപേക്ഷ അയക്കാവുന്നതാണ്. സംഘടന നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായാണ് അംഗത്വം നൽകുക. നാഷണൽ നെറ്റ് വർക്കിൻ്റെ ഭാഗമായ മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷകളുടെ അടിസ്ഥാനത്തിൽ അംഗത്വം നൽകാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
മുൻ കാലികറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ. കെ. എൻ കുറുപ്പ് ആണ് കോം ഇൻഡ്യയുടെ ഗ്രീവൻസ് കൗൺസിലിന്റെ അധ്യക്ഷൻ. അദ്ദേഹത്തിന് പുറമെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട് മുൻ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോർജ് ഓണക്കൂർ, മുൻ ഹയർ സെകൻഡറി ഡയറക്ടറും കേരളാ യൂനിവേഴ്സിറ്റി കൺട്രോളറുമായിരുന്ന ജയിംസ് ജോസഫ് ഉൾപ്പെടെ ഏഴ് അംഗ ഗ്രീവൻസ് കൗസിലും കോം ഇന്ത്യയുടെ ഭാഗമായുണ്ട്.
പ്രമുഖ അഭിഭാഷകരും റിട്ട. ഐപിഎസ് ഉദ്യോഗസ്ഥര്യം ഉൾപ്പെടുന്ന പ്രത്യേക ലീഗൽ സെല്ലിന് രൂപം നൽകാനും കോം ഇന്ത്യ വാർഷിക ജനറൽ ബോഡി തീരുമാനിച്ചു. കൊച്ചി ഐഎംഎ ഹൗസിൽ ചേർന്ന ജനറൽ ബോഡിയോഗത്തിൽ പ്രസിഡൻ്റ് വിൻസെന്റ് നെല്ലിക്കുന്നേൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി അബ്ദുൽ മുജീബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ ശ്രീജിത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. 30 ന്യൂസ് പോർട്ടലുകളാണ് നിലവിൽ കോം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
കോം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ന്യൂസ് പോർട്ടലുകൾ
1. സൗത്ത് ലൈവ്
2. മറുനാടൻ മലയാളി
3. സത്യം ഓൺലൈൻ
4. ഡൂൾ ന്യൂസ്
5. മലയാളി വാർത്ത
6. എക്സ് പ്രസ് കേരള
7. അഴിമുഖം
8. കെ.വാർത്ത
9. കേരള ഓൺലൈൻ ന്യൂസ്
10. ട്രൂവിഷൻ ന്യൂസ്
11. കാസർകോഡ് വാർത്ത
12. ബിഗ് ന്യൂസ് ലൈവ്
13. വൈഗ ന്യൂസ്
14. ഗ്രാമജോതി
15. ഈസ്റ്റ് കോസ്റ്റ് ഡയ്ലി
16. മെട്രോ മാറ്റ് നി
17. ഫിനാൻഷ്യൽ വ്യൂവ്സ്
18. മറുനാടൻ ടി.വി
19. മലയാളി ലൈഫ്
20. ബ്രിട്ടീഷ് മലയാളി
21. മൂവി മാക്സ്
22. ബിഗ് ന്യൂസ് കേരള
23. ലോക്കൽ ഗ്ലോബ്
24. ബിഗ് ന്യൂസ് കേരള
25. ഷെയർ പോസ്റ്റ്
26. വൺ ഇന്ത്യ
27. മലബാർ ന്യൂസ്
28. മലബാറി ന്യൂസ്
29. പത്തനംതിട്ട മെട്രോ ടിവി
30. ജനപ്രിയം ടി വി