പൂച്ചയെ വളർത്തുന്നവർക്ക് മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. പൂച്ചയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് സ്കീസോഫ്രീനിയ എന്ന സങ്കീർണ്ണമായ മസ്തിഷ്ക വൈകല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം പറയുന്നു. പൂച്ചകളുടെ ദേഹത്തുള്ള ടോക്സോപ്ലാസ്മ ഗോൺഡീ എന്ന ഏകകോശ ജീവികളെയാണ് ഇതിന് കാരണമായി ഗവേഷകർ ചോദിക്കാട്ടുന്നത്. പൂച്ചയുടെ കടിയിലൂടെയോ സ്രവങ്ങളിലൂടെയോ ആണ് രോഗ ബാധയുണ്ടാകുന്നത്. നാഡീവ്യവസ്ഥയിൽ നുഴഞ്ഞു കയറി ഇവ ന്യൂറോ ട്രാൻസ്മിറ്ററുകളെയാണ് നേരിട്ട് ബാധിക്കുക. ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. യുഎസ്, യുകെ പോലുള്ള 11 രാജ്യങ്ങളിൽ ആണ് പഠനം നടത്തിയത്. 44 വര്ഷം നടത്തിയ 17 പഠനങ്ങളുടെ സമഗ്രമായ വിശകലനത്തിന് ശേഷമാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിച്ചിരിക്കുന്നത്.