തിരുവനന്തപുരം: ദേശീയഗാന വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയഗാന വിവാദം വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമലിനെതിരായ പ്രതിഷേധത്തിന് പിന്നിൽ സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമാലുദ്ദീൻ എന്ന് നീട്ടിപ്പറയുന്നതിലും വർഗീയതയുടെ അസഹിഷ്‍ണുത വ്യക്തമാണ്. ഈ അസഹിഷ്‍ണുത കേരളത്തിൽ വിലപ്പോവില്ല. കമലിന് സർട്ടിഫിക്കറ്റ് നൽകാൻ സംഘപരിവാർ ശ്രമിക്കേണ്ടെന്നും അതിന്റെ ആവശ്യം അദ്ദേഹത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‍നക്കാർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.