സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കണക്കുകള്‍

സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കണക്കുകള്‍. ഇന്ത്യയിലെ മുഴുവന്‍ രോഗബാധിതരുടെ കണക്കനുസരിച്ച് കേരളത്തിലെ രോഗവ്യാപനം കുറവാണെങ്കിലും പുറത്തുവന്ന കണക്കുകള്‍, ജനങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അടിവരയിടുന്നു. കണക്കുകള്‍ അനുസരിച്ച് 2021 ഇല്‍ കേരളത്തില്‍ HIV പരിശോധനയ്ക്ക് വിധേയരായ 1006913 പേരില്‍ 866 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2022ല്‍ 1126 പുതിയ പോസിറ്റീവ് കേസുകളും 2023 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ നടന്ന പരിശോധനകളില്‍ പുതിയ 1042 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2019 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള 29 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 28057 എച്ച്.ഐ.വി ബാധിതരാണ് ഉഷസ് കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.