വാടക ഗർഭധാരണത്തിന് ജില്ലാ മെഡിക്കൽ ഓഫീസർ അനുമതിനൽകാത്തതിനെ തുടർന്നു യുവതി നൽകിയ ഹർജിയിൽ, പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സാമ്പത്തിക താത്പര്യമില്ലാത്ത പരോപകാരത്തിന്റെ ഭാഗമായാണെങ്കിൽ മാത്രമേ വാടക ഗർഭധാരണത്തിന് അനുമതി നൽകാനാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. കൊല്ലത്ത് താമസിക്കുന്ന ദമ്പതിമാരാണ് വാടക ഗർഭാടരണത്തിനു അനുമതിതേടി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പോലീസ് റിപ്പോർട്ട് എതിരാണെന്ന് ആണ് സർക്കാർ അഭിഭാഷകന്റെ റിപ്പോർട്ട്. ഇതേതുടർന്ന് വാടകഗർഭധാരണത്തിന് തയ്യാറായ യുവതി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. എന്നാൽ സാമ്പത്തികതാത്പര്യങ്ങൾ ഒന്നും ഇല്ലെന്ന് കണ്ടെത്തേണ്ടത് പോലീസാണെന്നത് കണക്കിലെടുത്ത് യുവതിയെ കേൾക്കാൻ കോടതി തയ്യാറായില്ല. തുടർന്നാണ് ഹർജിക്കാരുടെ ആവശ്യത്തിൽ അന്വേഷണം നടത്താൻ കോടതി വനിത ഓഫീസറേ ചുമതലപ്പെടുത്തണം എന്ന നിർദേശം നൽകിയത്.