നിയമ ലംഘകരായ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പോലീസ് നടപടി. ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന ലഹരി കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണിത്. ഇവരെ ഉപയോഗിച്ച് പ്രാദേശികമായി ലഹരി സംഘങ്ങളും വളരുകയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധന നടത്തുമ്പോള്‍ പല സ്ഥാപനങ്ങളും തൊഴിലാളികളുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ച് വയ്ക്കുന്നത് പ്രതിസന്ധിയാണെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനായി വേണമെന്നും പൊലീസ് വിശദമാക്കുന്നു. വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പശ്ചാത്തലം തൊഴിലുടമയുടെ അഭ്യര്‍ത്ഥന പ്രകാരമുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വഴി മനസ്സിലാക്കാം. നിരവധി തൊഴിലാളികളുള്ള സ്ഥലത്ത് വിവരശേഖരണം വെല്ലുവിളിയാണ്. വാര്‍ഡ് മെന്പര്‍മാരും, തൊഴിലുടമകളും വഴിയുള്ള കണക്കെടുപ്പ് ഉടന്‍ തുടങ്ങാനാണ് പൊലീസ് തീരുമാനം.