മിഷന്‍ ഇന്ദ്രധനുഷ് എന്ന രാജ്യവ്യാപകമായ കുട്ടികളുടെ വാക്സിനേഷന്‍ യജ്ഞത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 1,16589 കുട്ടികള്‍ ഭാഗമാകും. ഇതിനൊപ്പം 18744 ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കും. ഓഗസ്റ്റ് ഏഴ് മുതല്‍ ഒക്ടോബര്‍ 14 വരെ മൂന്ന് ഘട്ടമായി നീണ്ടുനില്‍ക്കുന്ന തീവ്ര വാക്സിനേഷന്‍ യജ്ഞത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഭാര്യമാരും ഉള്‍പ്പെടുന്നുണ്ട്. മീസില്‍സ്, റുബെല്ല, ഡിഫ്തീരിയ, പെര്‍ട്ടൂസിസ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ വാക്സിനുകളാണ് പ്രധാനമായും കുട്ടികള്‍ക്ക് നല്‍കുക.