സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ 171 പേർ പനി ബാധിച്ച് മരിച്ചു. അതേസമയം, ജൂണ്‍ മാസം മാത്രം ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. പകര്‍ച്ച പനിക്ക് എതിരെ കൊവിഡിന് സമാനമായ കനത്ത ജാഗ്രതവേണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി.