ന്യൂഡൽഹി: കോവിഡ് വാക്സിന് സ്വീകരിച്ചവരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന പ്രചരണത്തില്‍ ഗവേഷണം പൂര്‍ത്തിയായെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഫലം രണ്ട് ആഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ഭാല്‍ പറഞ്ഞു. കോവിഡ് ബാധിച്ചവരില്‍ രോഗം ഭേതമായശേഷം ആരോഗ്യ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി കാണുന്നതായും, ഇത്തരക്കാരിലെ ഹൃദയാഘാതത്തിന് കാരണം വാക്സിന് സ്വീകരിച്ചതാണെന്നുമുള്ള രീതിയില്‍ വ്യാപക പ്രചരണങ്ങള്‍ നടന്നിരുന്നു. കോവിഡ് വാക്സിന്റെ പ്രത്യാഘാതം സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലാത്തതും ജനങ്ങളില്‍ വലിയ ആശങ്കകള്‍ തീര്‍ത്തിരുന്നു.