സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുമെന്ന് പുതിയ പഠനം

വാഷിംഗ്ടൺ: പ്രസവശേഷം സ്ത്രീകള്‍ നേരിടുന്ന അവസ്ഥയാണ് പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം. എന്നാല്‍ സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പ്രസവത്തിന് ശേഷമുള്ള സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍, കുട്ടിയെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ അല്ലെങ്കില്‍ ഒരു നല്ല രക്ഷിതാവാകുന്നതിനെപ്പറ്റിയുള്ള ഉത്കണ്ഠ എന്നിവ പുരുഷന്മാരില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. ഒരു കുഞ്ഞിനായി തയാറെടുക്കുമ്പോള്‍ പങ്കാളികള്‍ക്ക് വ്യക്തമായ പ്ലാനിങ് ആവശ്യമാണെന്നും അതിലൂടെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്റെ സാധ്യത ഇല്ലാതാക്കാമെന്നും പഠനം പറയുന്നു.