തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ-കായികരംഗങ്ങളില് പുത്തനുണവര്‍വ് പകര്‍ന്ന് ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി ‘ഹെല്‍ത്തി കിഡ്സ്’. ഈ അദ്ധ്യയന വര്‍ഷം മുതല്‍ ലോവര്‍ പ്രൈമറി തലത്തില്‍ ഹെല്‍ത്തി കിഡ്സിനെ സ്പോര്‍ട്സ് പാഠ്യവിഷയമായി ഉള്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രൈമറി തലത്തില്‍ കായികം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രവര്‍ത്തന പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. പൊതു വിദ്യാലയങ്ങളിലെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളുടെ സമഗ്ര കായിക പരിപോഷണവും കായിക സാക്ഷരതയുമാണ് പദ്ധതിയുടെ ലക്ഷ്യം. കായിക യുവജനകാര്യ വകുപ്പിന്റെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി എസ്.സി.ഇ.ആര്.ടിയാണ് പദ്ധതി വികസിപ്പിച്ചത്.