വാഷിംഗ്ടൺ: അമേരിക്കയിലെ കൗമാരക്കാര്‍ക്കിടയിൽ ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയകൾ വർധിക്കുന്നതായി പഠനം. ‘JAMA പീഡിയാട്രിക്സ്’ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 2016 മുതല്‍ 10 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെയിടയില്‍ മെറ്റബോളിക് സര്‍ജറികളുടേയും ബാരിയാട്രിക് സര്‍ജറികളുടേയും എണ്ണം കൂടുന്നതായാണ് പഠനത്തില്‍ പറയുന്നത്. 2020 നും 2021നുമിടയ്ക്കുള്ള കാലഘട്ടത്തിൽ ചെറുപ്പക്കാർക്കിടയിലുള്ള ഭാരം കുറയ്ക്കല്‍ സര്‍ജറികളുടെ എണ്ണം 19 ശതമാനം കൂടി എന്നാണ് കണ്ടെത്തൽ.