ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നില്ല; നടപടി ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം പരിഹരിക്കാൻ

കണ്ണൂർ: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങികഴിക്കുന്നത് ഇനി സാധ്യമല്ല. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷനാണ് മരുന്നുകടയുടമകൾക്ക് കർശന നിർദ്ദേശം നൽകിയത്. ആന്റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ പ്രതിരോധശേഷി നേടുന്നത് തടയാനുള്ള സർക്കാർ പദ്ധതിയെ പിന്തുണച്ചാണ് ഈ നീക്കം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. എന്നാൽ അത് ഫലപ്രദമായിരുന്നില്ല. ജീവൻരക്ഷാമരുന്നുകളായ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം പരിഹരിക്കാൻ ആരോഗ്യവകുപ്പ് കെമിസ്റ്റുകളുമായി ബന്ധപ്പെട്ടുവരികയായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്ന് വിൽപ്പന തടയുന്നത്.

LEAVE A REPLY