കാഠ്മണ്ടു: ഹൃദയത്തില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കിയ ആദ്യ ഏഷ്യൻ വനിതാ എന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം. സുസെയ്ന്‍ ലിയോപോള്‍ഡിന ജീസസ് എന്ന 59-കാരിയാണ് കടുത്ത ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം മരിച്ചത്. പേസ്മേക്കറുമായി എവറസ്റ്റ് കീഴടക്കുന്ന ഏഷ്യയിലെ ആദ്യവനിതയാവുകയെന്നതായിരുന്നു അവരുടെ ലക്‌ഷ്യം. എവറസ്റ്റ് ബേസ് ക്യാമ്പിലെ പരിശീലനത്തിനിടെ സുസെയിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നായിരുന്നു മരണം സംഭവിച്ചത്.