ന്യൂയോർക്ക്: പ്രമേഹ രോഗനിയന്ത്രണത്തില്‍ ഇനി ദന്താരോഗ്യവും നിര്‍ണായകമാകുമെന്ന് പുതിയ പഠനം. നന്നായി ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ബുഫലോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു. 94 ടൈപ്പ് 2 പ്രമേഹ രോഗികളിലായിരുന്നു പഠനം നടത്തിയത്. നന്നായി ചവയ്ക്കുന്നത് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ഹൈപോതലാമസിനെ ഉദ്ദീപിപ്പിച്ച് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുമെന്നും ഗവേഷകര്‍ പറയുന്നു. കുറച്ച് ഭക്ഷണം കഴിക്കുന്നത് അമിതഭാരവും പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കുന്നതായി പഠനത്തിൽ പറയുന്നു.