മനാമ: ബഹ്റൈനില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസുകള്‍ ഇരട്ടിയാക്കാന്‍ പാർലമെൻറിൽ തീരുമാനമായി. അഡ്മിനിസ്ട്രേഷന്, സൂപ്പര്വിഷന്, വൊക്കേഷണല്‍ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പെര്‍മിറ്റ് ഫീസാണ് ഇരട്ടിയാക്കുന്നത്. അതേസമയം ടൂറിസ്റ്റ് വിസകള്‍ തൊഴില്‍ പെര്‍മിറ്റുകളാക്കി മാറ്റുന്നത് ഉടനടി അവസാനിപ്പിക്കണമെന്ന പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശത്തെയും എംപിമാര്‍ അംഗീകരിച്ചു. രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റിയാണ് ടൂറിസ്റ്റ് വിസകള്‍ തൊഴില്‍ പെര്‍മിറ്റുകളാക്കി മാറ്റുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് നിർദേശിച്ചത്.