സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ലബോറട്ടറികളിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ലബോറട്ടറികളിൽ നടത്തിയ മരുന്ന് ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി മാസത്തിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്തി. സംസ്ഥാനത്ത് അവയുടെ വിതരണവും വിൽപ്പനയും നിരോധിച്ചു. നിരോധിച്ച മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ നിരോധിച്ച മരുന്നുകളുടെ വിശദംശങ്ങൾ ഡിസ്ക്രിപ്ഷനിൽ ലഭ്യമാണ്.