മൂവാറ്റുപുഴ: ജീവിതത്തിന്റെ അവസാന നാളുകള്‍ സ്വന്തം വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്‍സര്‍ ബാധിതയായ വയോധിക ആംബുലന്‍സില്‍ മെയിന്റനന്‍സ് ട്രിബുണലില്‍ ഹാജരായി. കാലാമ്പൂര് സ്വദേശിനിയാണ് മുവാറ്റുപുഴ ആര്. ഡി.ഒ ഓഫീസില്‍ ആംബുലന്‍സില്‍ എത്തി പരാതി നല്‍കിയത്. അഞ്ചുവര്‍ഷം മുന്‍പ് രോഗബാധിതയായ ഇവര്‍ ഇപ്പോള്‍ പാലിയേറ്റീവ് ചികിത്സയിലാണ്. അവസാന നാളുകളില്‍ സ്വന്തം വീട്ടില്‍ താമസിക്കണമെന്നാണ് ആഗ്രഹമെങ്കിലും മകന് ഇതിന് അനുവദിക്കുന്നില്ലെന്ന് വയോധിക പരാതിയില്‍ പറയുന്നു.