രണ്ട് ദിവസം അവധി, രണ്ടു ദിവസം പണിമുടക്ക്: ഇന്നുമുതല്‍ അടുത്ത നാല് ദിവസങ്ങളില്‍ ബാങ്ക് അവധി

    കൊച്ചി: ഇന്ന് മുതല്‍ നാല് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തികുകയില്ല. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും പണിമുടക്ക് ആയതിനാല്‍ ബാങ്ക് അവധി നാല് ദിവസത്തേയ്ക്ക നീളും.

    ബാങ്കിങ് മേഖലയിലെ തുടര്‍ച്ചയായ അവധികളുടെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇന്നും നാളെയും പ്രവര്‍ത്തി ദിനങ്ങളായി നിശ്ചയിച്ചു. ഇന്ന് മുഴുവന്‍ സമയവും, നാളെ ഞായറാഴ്ച അതാത് ഭരണ സമിതിയുടെ തീരുമാനപ്രകാരവും തുറന്ന് പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം.