ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. മഴയ്ക്ക് ശമനം ഉണ്ടായതിനാൽ നീരൊഴുക്കിൻറെ ശക്തി കുറഞ്ഞതാണ് ജലനിരപ്പ് താഴാൻ കാരണം. 2400.08 അടിയാണ് ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയായ 2403 അടിവരെ വെള്ളം സംഭരിക്കാമെന്ന് പുതിയതായി നിലവിൽ വന്ന റൂൾ കർവിൽ പറയുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയാണ്.
അതെ സമയം മുല്ലപ്പെരിയാറിലെ ജലനിരപ്പും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. 141 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. സ്പിൽവേയിലെ ഒരു ഷട്ടർ ഇപ്പോഴും പത്ത് സെൻറീമീറ്റർ തുറന്നിരിക്കുകയാണ്. അതിനാൽ സെക്കന്റിൽ 130 ഘനടയിയോളം വെള്ളം മാത്രമാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്.