ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് അടുത്തവര്‍ഷം ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യമാണെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരി. നിലവില്‍ നല്കുന്ന ഡോസുകള്‍ കോവിഡ് മരണത്തെയും ആശുപത്രിയലാകുന്നവരെയും എത്രത്തോളം സ്വാധീനിക്കും എന്നതിന്റെ അടിസ്ഥാനത്തിലാവും ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകത.
ബൂസ്റ്റര്‍ ഡോസ് വേണോ എന്നത് ഇപ്പോള്‍ പറയാനാവില്ല. ഇതിനൊരു കൃത്യമായ സമയപരിധിയും ചൂണ്ടിക്കാണിക്കാനാവില്ല. ആന്റിബോഡിയുടെ സ്ഥിരീകരണം അനുസരിച്ചുമാത്രം ബൂസ്റ്റര്‍ ഡോസിന്റെ കാര്യത്തില്‍ തീരുമാനവും എടുക്കാനാവില്ല. സാധാരണ രീതിയില്‍ ഒരുവര്‍ഷം കഴിഞ്ഞ് മതിയാകും ബൂസ്റ്റര്‍ ഡോസ്. ഇക്കാര്യത്തില്‍ കൂടുതല്‍ വസ്തുതകള്‍ മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.