സംസ്ഥാനത്ത് പേ വിഷ ബാധ ഏറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ ഏല്‍ക്കുന്നവരെല്ലാം മരിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം പേവിഷബാധയേറ്റ പത്തുപേരും മരിച്ചതായി ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

    നായയുടെ കടിയേറ്റാണ് പലര്‍ക്കും വിഷബാധ ഏറ്റത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റി റാബിസ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെങ്കിലും പലരും വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതാണ് മരണത്തിലേക്ക് നയിക്കുന്നതെന്നാണ് സൂചന.

    പശു, പന്നി തുടങ്ങിയ മറ്റ് മൃഗങ്ങളില്‍നിന്നും പേവിഷബാധ ഏല്‍ക്കാതിരിക്കാന്‍ ജാഗ്രതവേണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.