റേഷൻ കടകളുടെ സൗകര്യം വികസിപ്പിക്കും; ഭക്ഷ്യമന്ത്രി

പലവ്യഞ്ജനങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഇതിനായി റേഷൻ കടകളുടെ സൗകര്യം വർധിപ്പിക്കുമെന്നും ഭക്ഷ്യമന്ത്രി ജി. ആർ അനിൽ. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ റേഷൻ കട ഉടമകൾക്ക് നൽകാനുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിനുള്ള കമ്മീഷൻ നൽകാൻ കഴിയില്ലെന്നും അതൊരു സേവനായി കാണണമെന്നും ഭക്ഷ്യമന്ത്രി അഭ്യർത്ഥിച്ചു.

കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സൗജന്യ കിറ്റ് വിതരണം തുടരണോ എന്ന കാര്യവും ആലോചിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി അറിയിച്ചു. റേഷൻ കാർഡുകൾ അനർഹമായി കൈവശം വെച്ചിരിക്കുന്നവർ ഒക്ടോബർ 15 ന് മുൻപ് സറണ്ടർ ചെയ്യണമെന്നും അല്ലാത്തപക്ഷം ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.