കണ്ടെയ്ന്മെന്റ് സോണുകളിലടക്കം എല്ലാ കടകളും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഭൂരിഭാഗം ഇടങ്ങളിലും കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ലെന്നും കലക്ടര്‍മാര്‍ തോന്നിയ പോലെ നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്നും വ്യാപാരികൾ പറഞ്ഞു. വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി.
കോഴിക്കോട് മിഠായിത്തെരുവിൽ ജൂലൈ 26ന് വ്യാപാരികള്‍ സംഘടിപ്പിച്ച സമരത്തെ തുടർന്ന് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് അഞ്ചു മുതലാണ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചത്. എല്ലാ കടകളും ഞായർ ഒഴികെ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. പ്രഖ്യാപിച്ച ഇളവുകളൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പറഞ്ഞു.