രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറിലുണ്ടാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ മുന്നറിയിപ്പ്. മൂന്നാം തരംഗത്തെ നേരിടാന്‍ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്നും മുതിർന്നവരെപ്പോലെ കുട്ടികളെയും കോവിഡ് ബാധിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളില്‍ രോഗവ്യാപനമുണ്ടായാല്‍ നേരിടാന്‍ ഡോക്ടർമാർ, ജീവനക്കാർ, വെന്‍റിലേറ്ററുകൾ, ആംബുലൻസ് മുതലാവ ആവശ്യത്തിനില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനങ്ങൾ കുട്ടികൾക്കുള്ള കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. മറ്റ് രോഗങ്ങളുള്ള കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് മുന്‍ഗണന നൽകണം തുടങ്ങിയ കാരണങ്ങളും റിപ്പോർട്ടിൽ പറയുന്നു.