കൊച്ചി: പ്രമുഖ ചലച്ചിത്ര താരം കെ.ടി.എസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം.
നാടക ലോകത്തുനിന്നും സിനിമയിലേക്ക് എത്തി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ വ്യക്തിയായിരുന്നു അദ്ദേഹം. രാജസേനന് സംവിധാനം ചെയ്ത അനിയന്‍ബാവ ചേട്ടന്ബാവയാണ് ആദ്യ ചിത്രം.
സിനിമയില്‍നിന്നും കാര്യമായി ഒന്നും സമ്പാദിക്കാന്‍ സാധിക്കാതിരുന്ന അദ്ദേഹം ഉപജീവനമാര്‍ഗത്തിനായി തൃപ്പൂണിത്തുറയില്‍ ഒരു പെട്ടിക്കട നടത്തിപ്പോരുകയായിരുന്നു.