വാഷിംഗ്ടണ്‍: അപ്രതീക്ഷിതമെങ്കിലും കള്ളപ്പണത്തിണ് എതിരെ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. അഴിമതി തടയാന്‍ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് യുഎസ് വിദേശകാര്യ വകുപ്പ് ഡപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കലിന് എതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമുയരുമ്പോള്‍ അമേരിക്കയുടെ നിലപാട് ബി.ജെ.പിക്ക് താല്‍ക്കാലിക ആശ്വാസമായി.
നോട്ട് പിന്‍വലിക്കല്‍ മൂലം പലര്‍ക്കും ചെറിയ അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. അത് സ്വാഭാവികം. അഴിമതിയെ കൈകാര്യം ചെയ്യാന്‍ ഇത് അത്യാവശ്യമായിരുന്നു. ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്ക്ക് ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അടോണര് വ്യക്തമാക്കി.