വീണ്ടും നൂറുദിന കര്‍മ്മ പരിപാടികളുമായി സര്‍ക്കാര്‍

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നൂറുദിന വികസന കര്‍മ്മ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുന്‍പ് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടികളുടെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനം.

ക്ഷേമ പെന്‍ഷന്‍ 1400 രൂപയില്‍നിന്നും 1500 രൂപയാക്കി ഉയര്‍ത്തും. പുതുക്കിയ പെന്‍ഷന്‍ തുക ജനുവരി മുതല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചുതുടങ്ങി. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രില്‍വരെ സൗജന്യമായി ലഭിക്കും തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.