റീബില്‍ഡ് കേരളയ്ക്കായി 829 കോടിയുടെ ധനസഹായത്തിന് ജര്‍മന്‍ ബാങ്കുമായി കരാറായി

തിരുവനന്തപുരം : റീബില്‍ഡ് കേരള വികസന പദ്ധതിയുടെ ഭാഗമായ ക്ലൈമറ്റ് ലോണ്‍ കേരള വഴി 828.9 കോടി (110 മില്യണ്‍ യൂറോ) രൂപയുടെ ജര്‍മന്‍ ബാങ്ക് വായ്പയ്ക്ക് കരാര്‍ ഒപ്പിട്ടു. ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യൂ കണ്‍ട്രി ഡയറക്ടര്‍ ഡോ. ക്രിസ്റ്റോഫ് കെസ്ലറും കേന്ദ്ര ധനമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഡോ. സി.എസ്. മൊഹാപാത്രയുമാണ് കരാറില്‍ ഒപ്പിട്ടത്.

പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനം മൂലമുള്ള മറ്റ് പ്രശ്നങ്ങളും അതിജീവിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നയങ്ങളും പ്രവര്‍ത്തന പരിപാടികളും നടപ്പിലാക്കാന്‍ വായ്പ സഹായകമാകും. 828.9 കോടി രൂപയുടെ വായ്പയ്ക്ക് പുറമേ 17.13 കോടി രൂപ ഗ്രാന്റായും ലഭിക്കും.