കഴിഞ്ഞ 24 മണിക്കൂറിൽ 73.53 എംഎം മഴയാണ് എറണാകുളം ജില്ലയിൽ പെയ്തത്. ഇത്ര മഴ പെയ്താലും പ്രധാനമായും നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത് മുവാറ്റുപുഴ, പെരിയാർ എന്നീ നദികളിലാണ്. ഈ രണ്ടു നദികളും ഒരു പ്രളയ മുന്നറിയിപ്പ് എന്ന നിലയിൽ എത്തിയിട്ടുണ്ട്. ആശങ്കയുടെ ആവശ്യം ഇല്ല ജാഗ്രത പുലർത്തിയാൽ മതിയാകും. ജനങ്ങളെ മാറ്റിപാർപ്പിക്കേണ്ട പ്രദേശങ്ങളിൽ എല്ലാം വേണ്ട നടപടികൾ ജില്ലാഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ നമ്മുടെ ജില്ലയിൽ 11 ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. അതിൽ 202 കുടുംബങ്ങളിലെ 308 ആളുകൾ ആണ് ഉള്ളത്. ഹെൽത്ത് റവന്യൂ ലോക്കൽ സെല്ഫ് ഗവണ്മെന്റ്, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ക്യാമ്പുകളിൽ ചാർജ് ഏൽപ്പിച്ചിട്ടുണ്ട്.
കോവിഡ് പ്രോട്ടോകോൾ പ്രകാരം 4 രീതിയിൽ ഉള്ള ക്യാമ്പുകൾ ആണ് എല്ലാ സ്ഥലങ്ങളിലും തുടങ്ങിയിരിക്കുന്നത്. ജനറൽ ക്യാമ്പ്, 60 വയസിനു മുകളിലുള്ളവർക്കുള്ള ക്യാമ്പ്, ക്വാറന്റൈനിൽ ഉള്ളവർക്കയുള്ളു ക്യാമ്പ് അങ്ങനെ വ്യത്യസ്തമായ ക്യാമ്പുകൾ ആണ് ആരംഭിച്ചിരിക്കുന്നത്. കോതമംഗലത്താണ് ഏറ്റവും ഒരു പ്രതിസന്ധി നേരിടേണ്ടി വന്നത്, ഉരുൾപൊട്ടൽ സാധ്യത ഉള്ളതുകൊണ്ട് തന്നെ അവർക്കു നേരത്തെ നോട്ടീസ് നൽകുകയും 6 ക്യാമ്പുകൾ അവിടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തിരുന്നു. 137 ആളുകൾ ആണ് അവിടെ ക്യാമ്പിൽ ഉള്ളത്. മുൻകരുതലിന്റെ ഭാഗമായാണ് ഇതെല്ലം ചെയ്യുന്നത് ഒരു വിധത്തിലും ഉള്ള നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.
കൊച്ചി താലൂക്കിൽ ചെല്ലാനം മേഖലയിൽ ആണ് ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത്, മഴയുടെ പ്രശ്നം ഇല്ലെങ്കിൽ പോലും കടൽ ക്ഷോഭം രൂക്ഷമായ പ്രദേശമായതിനാൽതന്നെ ഈ ബുദ്ധിമുട്ട് അഭിമുഖീകരിക്കുന്നതിനായി ജെസിബി മുതലായവ തയാറാക്കി നിർത്തിയിട്ടുണ്ട്. ആളുകൾ എല്ലാവരും പ്രവർത്തന സജ്ജരാണ്, സൗജന്യ റേഷൻ വിതരണവും അവിടെ ചെയ്യുന്നുണ്ട്. അത് ഒരു കോൺടൈന്മെന്റ് സോൺ ആണ് എന്നതാണ് അവിടെ നേരിടുന്ന പ്രധാന വെല്ലുവിളി.
പറവൂരിൽ ഏലൂർ മുനിസിപ്പാലിറ്റിയിൽ ഉള്ള കുറ്റിക്കാട്ടുകരയിൽ ആണ് ആരംഭിച്ചിരിക്കുന്നത്. അത് പാതാളം റെഗുലേറ്ററിന് അടുത്താണ്, പാതാളം റെഗുലേറ്റർ തുറന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ആണ് 2 ക്യാമ്പുകൾ അവിടെ പ്രവർത്തനസജ്ജമാക്കിയത്. 114 ആളുകൾ ആണ് അതിൽ ഉള്ളത്. മൂവാറ്റുപുഴയിൽ വെള്ളം കേറി തുടങ്ങിയ സാഹചര്യത്തിൽ അവിടെ ഒരു ക്യാമ്പ് ആരംഭിച്ചിട്ടുണ്ട് അതിൽ 16 ആളുകൾ ആണ് ഉള്ളത്.
ഇടമലയാർ, ഇടുക്കി, മലങ്കര ഈ 3 ഡാമുകൾ ആണ് പ്രധാനമായും നിരീക്ഷിക്കാൻ ഉള്ളത്. ഇടമലയാർ ഡാമിൻറെ ഫുൾ റിസെർവോയർ ലെവൽ എന്നു പറയുന്നത് 169മീറ്റർ ആണ് ഇപ്പോൾ അതിന്റെ ലെവൽ 147.04 മീറ്റർ ആണ് ഉള്ളത്, ഇടുക്കി ഡാമിന്റെ FRL 2403 ഫീറ്റ് ആണ് ഇപ്പോൾ അത് 2353.30 ഫീറ്റ് ആണ്. മലങ്കര ഡാമിന്റെ FRL 42 മീറ്റർ ആണ് ഇപ്പോൾ അതിന്റെ ലെവൽ 39.84 മീറ്റർ ആണ്. അവിടെ 5 ഷട്ടർ ഇപ്പോൾ തുറന്നിട്ടുണ്ട്, ഇന്ന് 15-16 സി.എം കൂടെ ഷട്ടർ ഉയർത്താൻ ഉദ്ദേശിക്കുന്നുണ്ട് അങ്ങനെ ആണെങ്കിൽ 1 ഫീറ്റ് വെള്ളം ഇന്ന് ഉയരും. അവിടെ ആശങ്കപെടേണ്ടതായിട്ടുള്ള സാഹചര്യം ഇല്ല. മൈക്ക് അനൗൺസ്മെന്റ് എല്ലാം അവിടെ തുടങ്ങിയുട്ടുണ്ട്. മാത്രമല്ല എല്ലാ സ്ഥലങ്ങളിലും ഇത് ബാധകമല്ല.
ജില്ലയിൽ പ്രധാന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. അവിടെ ലോക്കൽ ഹെൽത്ത് ബോഡീസ്, മുനിസിപ്പാലിറ്റികൾ, കോർപറേഷൻ ഭാരവാഹികൾ, മേജർ-മൈനർ ഇറിഗേഷൻ, റവന്യൂ, ഫയർ ഫോഴ്സ്, പോലീസ് തുടങ്ങിയ എല്ലാവരും 24 മണിക്കൂറും അവിടെ ജോലിയിൽ ഉണ്ടാകും. 96 ലോക്കൽ സെല്ഫ് ബോഡീസിലും കണ്ട്രോൾ റൂം പ്രവർത്തനസജ്ജമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ എല്ലാ താലൂക്ക് ഓഫീസികളിലും കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
ഇടുക്കി ജില്ലയിലെ ദുരന്തം സംഭവിച്ച പ്രദേശത്തെ രക്ഷപ്രവർത്തനത്തിനായി 50 ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അവിടേക്ക് പോയിട്ടുണ്ട്. അതുപോലെ തന്നെ 6 മികച്ച ഡോക്ടർമാർ അടിമാലി താലൂക് ആശുപത്രിയിലേക്കു പോകുന്നുണ്ട്. ഇടുക്കിയിലെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഒരു റാപിഡ് റെസ്പോൺസ് ടീം ഇടുക്കിയിലേക് പോയിട്ടുണ്ട്.