കഴിഞ്ഞ മാസം 25 ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെ മെയ് 3 വരെ നീളുന്ന 19 ദിവസത്തെ രണ്ടാം ഘട്ട ലോക്ക്ഡൗണിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ലോക്ക് ഡൗൺ കാലയളവിൽ ഏഴ് കാര്യങ്ങൾ ചെയ്യുന്നതിന് പ്രധാനമന്ത്രി ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി മുന്നോട്ട് വെച്ച 7 നിർദേശങ്ങൾ
1. മുതിർന്ന പൗരൻമാരെ പ്രത്യേകം ശ്രദ്ധിക്കുക, സഹായിക്കുക
2. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കുക
3. രോഗപ്രതിരോധശേഷി വർധിപ്പിക്കുക
4. സർക്കാരിന്റെ നിർദേശങ്ങൾ അറിയുന്നതിന് ആരോഗ്യസേതു ആപ് ഉപയോഗിക്കുക
5. പാവങ്ങളെ സഹായിക്കുക
6. സ്ഥാപനങ്ങൾ തൊഴിലാളികളെ പിരിച്ചു വിടരുത്, അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യുക
7. കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരുൾപ്പെടെ എല്ലാവരെയും ആദരിക്കുക