പുലിപ്പല്ല് ‘ഒറിജിനല്‍’, കേസില്‍ വേടന് തിരിച്ചടി

റാപ്പര്‍ വേടനില്‍ നിന്നും വനംവകുപ്പ് പിടിച്ചെടുത്ത പുലിപ്പല്ല് യഥാര്‍ത്ഥമെന്ന് തെളിഞ്ഞു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിന് വനം വകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക.

സംഗിത പരിപാടിക്ക് ഇടയില്‍ ആരാധകരില്‍ ആരോ സമ്മാനമായി നല്‍കിയ മാലയാണ് താന്‍ ഉപയോഗിച്ചിരുന്നതെന്നും പുലിപ്പല്ല് യഥാര്‍ത്ഥമാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് വേടന്‍ പ്രതികരിച്ചിരുന്നത്. കേസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും വേടന്‍ വ്യക്തമാക്കിയിരുന്നു.