മുട്ട കഴിച്ചാൽ പെട്ടെന്ന് മരണം സംഭവിക്കുമോ?

മുട്ട കഴിച്ചാൽ പെട്ടെന്ന് മരണം സംഭവിക്കുമോ? പോഷകാഹാരം എന്ന് പറയുമ്പോൾ പലരുടെയും മനസ്സിൽ തെളിയുക പുഴുങ്ങിയ മുട്ടയുടെ ചിത്രമാകും. പോഷകത്തിന്റെയും ഹൃദയാരോഗ്യത്തിന്റെയും വിഷയത്തിൽ മുട്ടയുടെ സ്വാധീനം വർഷങ്ങളായുള്ള തർക്ക വിഷയമാണ്. എന്നാൽ മൊണാഷ് സർവകലാശാലയുടെ ഏറ്റവും പുതിയ ഗവേഷണ പഠനം അനുസരിച്ച്, സ്ഥിരമായി മുട്ട കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നു എന്നാണ്. ന്യൂട്രിയന്റ്സിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, 70 വയസിനോ അതിന് മുകളിലോ പ്രായമുള്ള 8756 മുതിർന്നവരിൽ നടത്തിയ പഠനത്തിൽ നിന്നുള്ള റിപ്പോർട്ട് ആണിത്. പ്രായം കൂടിയ മുതിർന്നവരിൽ ആഴ്ചയിൽ ഒന്ന് മുതൽ ആറു തവണ വരെ മുട്ട കഴിച്ചവരിൽ മരണത്തിനുള്ള സാധ്യത 15% കുറവെന്ന് കണ്ടെത്തി. മിതമായതോ ഉയർന്ന നിലവാരമുള്ളതോ ആയ ഭക്ഷണക്രമം പാലിക്കുന്നവരിൽ ഹൃദയസംബന്ധിയായ കാരണങ്ങൾ കൊണ്ടുള്ള മരണത്തിന്റെ സാധ്യത 33 മുതൽ 44 ശതമാനം വരെ കുറവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ഉയർന്ന നിലവാരമുള്ള ഭക്ഷണക്രമത്തോടൊപ്പം മുട്ട കൂടി കഴിക്കുന്നത്, ഹൃദയാരോഗ്യത്തിനും ദീർഘായുസ്സിനും വളരെ നല്ലതാണ്. അപ്പോൾ മറക്കേണ്ട ആരോഗ്യമായിരിക്കാനും ആയുസ്സ് കൂട്ടാനും മുട്ട ഭക്ഷണത്തിൽ ഉൾപെടുത്തു….