സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ സേവനങ്ങള്‍ ഡിജിറ്റലാകുന്നു എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്

സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ സേവനങ്ങള്‍ ഡിജിറ്റലാകുന്നു എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍, ഡിജിറ്റലായി പണം അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ തുടങ്ങിയവയുടെ ഉദ്ഘാടനം ലോകാരോഗ്യ ദിനത്തില്‍ നിര്‍വഹിക്കുന്നു. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നീ എല്ലാ പ്രധാന ആശുപത്രികളിലും മുന്‍കൂറായി ഒ.പി. ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാനുള്ള ക്രമീകരണങ്ങള്‍ സജ്ജമായതായി മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് വരെയുള്ള 767 ആശുപത്രികളില്‍ ഈ സംവിധാനം സജ്ജമാണ്. ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം ആദ്യഘട്ടത്തില്‍ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടെ 313 ഇടങ്ങളില്‍ സജ്ജമാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.