ലോകാരോഗ്യ ദിനത്തില്‍ 2023ലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. എല്ലാ ഡോക്ടര്‍മാക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. അരവിന്ദ് ആര്‍, വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ദാഹര്‍ മുഹമ്മദ് വി.പി., ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ കൊല്ലം പട്ടത്താനം ഇ.എസ്.ഐ. ഡിസ്പെന്‍സറിയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മേരി ഫ്രാന്‍സിസ്, ദന്തല്‍ സ്പെഷ്യാലിറ്റീസില്‍ തിരുവനന്തപുരം ഗവ. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍ ഡോ. ബാബു ഇ.സി., സ്വകാര്യ മേഖലയില്‍ എറണാകുളം ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വി.പി. പൈലി തുടങ്ങിയവര്‍ക്കാണ് 2023ലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത്. 2022ലെ മികച്ച ഡോക്ടമാര്‍ക്കുള്ള പുരസ്‌കാരം ഹെല്‍ത്ത് സര്‍വീസസില്‍ കണ്ണൂര്‍ മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂപ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ പാലക്കാട് ഇ.എസ്.ഐ. ഡിസ്പെന്‍സറിയിലെ ഫിസിഷ്യന്‍ ഡോ. ജയശ്രീ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി എസ്, ദന്തല്‍ സ്പെഷ്യാലിറ്റീസില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോ. സജു എന്‍എസ്, സ്വകാര്യ മേഖലയില്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഡോ. പി. ശശിധരന്‍ എന്നിവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചതായി മന്ത്രി വ്യക്തമാക്കി.