കെജിഎംഒഎ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ലോക ക്ഷയരോഗ ദിനം ആചരിച്ചു. കുട്ടികളും ക്ഷയരോഗവും എന്ന വിഷയത്തെ ആസ്പദമാക്കി ശിശുരോഗ വിഭാഗം മേധാവി ഡോക്ടര്‍ സുജിത് കുമാര്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും ചെയ്തു. പരിപാടിയില്‍ ജില്ലാ സെക്രട്ടറി ഡോക്ടര്‍ അഫ്‌സല്‍ സ്വാഗതം പറഞ്ഞു. ഡോക്ടര്‍ നസിയ, ഡോക്ടര്‍ ഫാത്തിമ, സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ കൊച്ചുമോള്‍ എന്നിവര്‍ പരിപാടിയിൽ സംസാരിച്ചു. കോഴിക്കോട് താലൂക്ക് കണ്‍വീനര്‍ ഡോക്ടര്‍ നിഷാന്ത് നന്ദി അറിയിച്ചു. വിവിധ വിഭാഗം ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ടി ബി ദിനാചരണംത്തില്‍ പങ്കെടുക്കുകയും ചെയ്തു.